P.K. KARUNAKARAN

P.K. KARUNAKARAN

Any

Reading

Problem

Engineer

Vinayaka

Cheriyaparambath, Madappally College, Vadakara - 673 102

Kannur, 0496-2514946, 9446280836

Nil

Back

Nil

പി.കെ. കരുണാകരന്റെ ഭാര്യ ഡോ: ലീലാവതി

അഴിമതിയുടെ കറ പുരളാത്ത സംശുദ്ധമായ ഔദ്യോഗിക ജീവിതത്തിനും, വ്യക്തി ജീവിതത്തിനും ഉടമയും കറയറ്റ മനുഷ്യസ്നേഹിയും ആത്മാര്‍ത്ഥതയും അര്‍പ്പണബോധവുമുള്ള പൊതുജനസേവകനും, പൊതുപ്രവര്‍ത്തകനുമാണ് കേരള സ്റേറ്റ് ഹൌസിംഗ് ബോര്‍ഡ് എഞ്ചിനീയറായി വിരമിച്ച പി.കെ. കരുണാകരന്‍.

വടകരയിലെ പുരാതനവും പ്രശസ്തവുമായ ബിസിനസ്സുകാരനായ ചെറിയപറമ്പത്ത് പി.എം. ഗോപാലന്റേയും, സി.പി. മാധവിയുടേയും മൂത്ത പുത്രനായി 1946-ല്‍ ജനിച്ച ഇദ്ദേഹം, പുതുപ്പണം നോര്‍ത്ത് ബേസിക് സ്കൂള്‍ മടപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം മടപ്പള്ളി കോളേജില്‍ നിന്ന് ഫസ്റ് ഗ്രൂപ്പ് എടുത്ത് പ്രീ ഡിഗ്രി പാസ്സായി. വിദ്യാഭ്യാസ കാലത്ത് ബിസിനസ്സില്‍ പിതാവിനെ സഹായിക്കുവാനും സമയം കണ്ടെത്തിയിരുന്നു. അതിനാല്‍ത്തന്നെ എസ്.എസ്.എല്‍.സി.യില്‍ ആദ്യ പ്രാവശ്യം വിജയിക്കുവാന്‍ സാധിച്ചില്ല, എന്നാല്‍ അടുത്ത തവണ 63% മാര്‍ക്കോടെ പ്രശസ്തവിജയം നേടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മകനെ പഠിപ്പിച്ച് എഞ്ചിനീയര്‍ ആക്കണമെന്നതായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ മകന് ഡോക്ടര്‍ ആകുവാനായിരുന്നു താല്പര്യം. പിതാവിന്റെ ആഗ്രഹസഫലീകരണത്തിനായി എപ്പോഴും ശ്രമിച്ചിരുന്ന അദ്ദേഹം പാലക്കാട് എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ബി.എസ്സി. എഞ്ചിനീയറിംഗ് വിജയിച്ച് 27-ാം വയസ്സില്‍ സെന്‍ട്രല്‍ പബ്ളിക് വര്‍ക്ക്സ് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ പിന്നീട് ആ ജോലി രാജി വയ്ക്കുകയും കേരള പബ്ളിക് വര്‍ക്സ് ഡിപ്പാര്‍ട്ടുമെന്റില്‍ ട്രയിനിയായി ജോലിയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് കേരള സ്റേറ്റ് ഹൌസിംഗ് ബോര്‍ഡില്‍ അസിസ്റന്റ് എഞ്ചിനീയറായി ജോലി ലഭിക്കുകയും ചെയ്തു.

തന്റെ 28-ാം വയസ്സില്‍ പിതാവിനുണ്ടായ ഹൃദയാഘാതത്തെ അതിജീവിക്കുവാന്‍ ഏറെക്കാലം കഴിഞ്ഞിരുന്നില്ല. തന്റെ 32-ാം വയസ്സില്‍ സ്നേഹധനനായ പിതാവ് മരണപ്പെടുമ്പോള്‍, മകനെ എഞ്ചിനീയറാക്കണമെന്ന ആഗ്രഹം സഫലീകരിച്ച സംതൃപ്തിയോടെയാണ് അദ്ദേഹം വിട പറഞ്ഞതെന്ന് കരുണാകരന്‍ സ്മരിക്കുന്നു. പിതാവിന്റെ അകാലദേഹ വിയോഗത്തോടെ കുടുംബത്തിന്റെ ഭാരിച്ച ചുമതലകള്‍ ഇദ്ദേഹത്തിന്റെ തലയിലായി. തന്റെ കീഴിലുള്ള സഹോദരീ സഹോദരന്മാരെ വേണ്ടവിധം സംരക്ഷിക്കുവാനും പഠിപ്പിക്കുവാനും വിവാഹിതരാക്കുവാനും സാധിച്ചു എന്നതിലും ഏറെ സംതൃപ്തി ഇദ്ദേഹത്തിനുണ്ട്.
സ്കൂള്‍ പഠനകാലം മുതല്‍ തന്നെ പാഠ്യ വിഷയങ്ങള്‍ക്ക് പുറമേ പാഠ്യേതര വിഷയങ്ങളിലും തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം സ്പോര്‍ട്ട്സിലും കലാപ്രവര്‍ത്തനങ്ങളിലും സാമര്‍ത്ഥ്യം തെളിയിച്ചിരുന്നു. സ്കൂള്‍ പാര്‍ലമെന്റ് കൂടാതെ മിക്ക ക്ളാസുകളിലും അദ്ദേഹം മോനിട്ടറുമായിരുന്നു. കോളേജ് പഠനകാലത്ത് ബാസ്ക്കറ്റ് ബോള്‍ ടേബിള്‍ ടെന്നീസ്, ഷട്ടില്‍ എന്നിവയില്‍ മികച്ച ഒരു കളിക്കാരനുമായിരുന്നു.

ഹൌസിംഗ് ബോര്‍ഡ് എഞ്ചിനീയര്‍ എന്ന നിലയില്‍ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ ജോലിയില്‍ ശോഭിക്കാന്‍ കഴിഞ്ഞത് ഇദ്ദേഹം ജോലിയില്‍ പ്രവേശിക്കുമ്പോഴുണ്ടായിരുന്ന റീജിയണല്‍ എഞ്ചിനീയര്‍ ശ്രീ നാരായണന്‍ മേനോന്റെ ശിക്ഷണവും മാര്‍ഗ്ഗ നിര്‍ദ്ദേശവുമാണ് എന്നത് ഇദ്ദേഹം ഇന്നും അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. തന്റെ ഔദ്യോഗിക ജീവിതത്തില്‍ മേലുദ്യോഗസ്ഥനെന്നോ, കീഴുദ്യോഗസ്ഥനെന്നോ ഉള്ള വലുപ്പച്ചെറുപ്പം കൂടാതെ എല്ലാവരുടെയും ആദരവും സ്നേഹവും പിടിച്ചു പറ്റുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. എല്ലാവരോടും ഏറ്റവും ഹൃദ്യമായി പെരുമാറുവാനും യാതൊരുവിധമായ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാധീനത്തിനും വശംവദനാകാതെ വളരെ സത്യസന്ധമായും കൃത്യനിഷ്ഠയോടും പൊതുജനതാത്പര്യമറിഞ്ഞ് പ്രവര്‍ത്തിക്കുവാനും സാധിച്ചു എന്നതാണ് മറ്റ് ഉദ്യോഗസ്ഥന്മാരില്‍ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. കേരളത്തില്‍ തൃശ്ശൂര്‍ ജില്ല ഒഴികെ എല്ലാ ജില്ലകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 2007-ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ആരോപണങ്ങള്‍ക്കും അക്ഷേപങ്ങള്‍ക്കും ഒരിക്കല്‍പ്പോലും വിധേയനാകേണ്ടി വന്നിട്ടില്ലാതിരുന്ന ഇദ്ദേഹം അശരണര്‍ക്കും അര്‍ത്ഥികള്‍ക്കും സഹായമേകുന്നതിലും സംതൃപ്തി കണ്ടെത്തിയിരുന്നു. ടൌണ്‍ റോട്ടറി ക്ളബ് ഭാരവാഹി എന്ന നിലയില്‍ ശ്ളാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഇദ്ദേഹം വടകരയില്‍ ഹൈടെക് ബില്‍ഡേഴ്സ് എന്ന സ്ഥാപനവും നടത്തി വരുന്നു.

പ്രഗത്ഭയായ ഗൈനക്കോളജിസ്റ് എന്ന നിലയില്‍ പ്രശസ്തയായ ഡോ: ലീലാവതിയാണ് ഇദ്ദേഹത്തിന്റെ പത്നി. തന്റെ വ്യത്യസ്തമായ പ്രവര്‍ത്തനമേഖലകള്‍ക്കിടയില്‍ കണ്ടു പരിചയപ്പെടുകയും പ്രേമത്തിന്റെ അദൃശ്യകരങ്ങളാല്‍ ബന്ധിതരാകുകയും ചെയ്ത ഇവര്‍ 1979 ഏപ്രില്‍ 27-ന് വിവാഹിതരായി. അന്ന് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടില്ലാതിരുന്ന ഡോക്ടര്‍, ഭര്‍ത്താവിന്റെ താല്പര്യപ്രകാരം വിവാഹാനന്തരം ഒരു ക്ളിനിക് ആരംഭിച്ച് ചികിത്സ തുടങ്ങി. ഏറെ താമസിയാതെ സര്‍ക്കാര്‍ സര്‍വ്വീസില്‍ -വടകര ഓര്‍ക്കാട്ടേരില്‍ പി.എച്ച്. സെന്ററില്‍-ഡോക്ടറായി ജോലിയില്‍ പ്രവേശിച്ചു. ഒരു നല്ല ഡോക്ടര്‍ എന്ന നിലയില്‍ വളരെപ്പെട്ടന്നുതന്നെ പ്രശസ്തയാകുവാന്‍ ഇവര്‍ക്കു കഴിഞ്ഞു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ഇവര്‍ നാട്ടുകാരുടെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി ഓര്‍ക്കാട്ടേരില്‍ സി.എച്ച്. മുഹമ്മദ് കോയ കോ-ഓപ്പറേറ്റീവ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റായി സേവനമനുഷ്ഠിച്ചു വരുന്നു. ഈ നല്ല ഡോക്ടറെക്കുറിച്ച് ഏവര്‍ക്കും നല്ലതേ പറയാനുള്ളൂ. അവര്‍ക്ക് എപ്പോഴും ഡോക്ടര്‍ (ഹൃദയത്തില്‍) അകത്തുണ്ട്. ഡോക്ടറില്‍ അത്രമാത്രം സ്നേഹവും വിശ്വാസവും അവര്‍ക്കുണ്ട്.

ഈ എഞ്ചിനീയര്‍-ഡോക്ടര്‍ ദമ്പതിമാര്‍ക്ക് രണ്ടു പെണ്‍കുട്ടികളാണുള്ളത്. മൂത്തവള്‍ സി.പി. കല (ബി.ടെക്) ഭര്‍ത്താവ് ജിഷ് വെന്‍മരത്ത് (ബി.ടെക്). ഇവരുടെ കുട്ടി ഗോപാല്‍ജി വിദ്യാര്‍ത്ഥിയാണ്. രണ്ടാമത്തെ മകള്‍ സി.പി. കവിത (ബി.ടെക്- ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) യുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. വരന്‍ ദിലീപ് രാമചന്ദ്രന്‍

വാസുദേവന്‍ (ഈറോഡ് ഇലക്ട്രിക്കല്‍സ് ചീഫ് ടെക്നീഷ്യന്‍) സത്യനാഥന്‍ (തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ഡ്രൈവര്‍) ലളിത (വീട്ടമ്മ) മണിമേഘല (അദ്ധ്യാപിക) വിനോദന്‍ (ടെക്നീഷ്യന്‍) സുനില്‍ കുമാര്‍ (ഇലക്ട്രീഷ്യന്‍, ഗള്‍ഫ്), മുരളീധരന്‍ (അന്തരിച്ചു) എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങള്‍.

വിജയത്തിന്റെ പടവുകള്‍ നടന്നു കയറി ഉന്നതിയിലെത്തുവാന്‍ സഹായിച്ച തന്റെ ആദ്യകാല അദ്ധ്യാപകരായ മാതു ടീച്ചര്‍, ശാരദ ടീച്ചര്‍, സീതാ ലക്ഷ്മി ടീച്ചര്‍, ഗൌരി ടീച്ചര്‍, കെ.കെ. ശങ്കരന്‍ മാസ്റര്‍, മാധവന്‍ മാസ്റര്‍, കണ്ണന്‍ മാസ്റര്‍ എന്നിവരെ ഇദ്ദേഹമെപ്പോഴും സ്നേഹപൂര്‍വ്വം സ്മരിക്കുന്നു.

              
Back

  Date updated :