അസമില്‍ 40 ലക്ഷം 'അനധികൃത' കുടിയേറ്റക്കാരുണ്ടെന്ന് കണ്ടെത്തി; ഇവരുടെ ഇന്ത്യന്‍ പൗരത്വം ത്രിശങ്കുവില്‍

Mon,Jul 30,2018


ഗോഹട്ടി: സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകള്‍ക്കു ശേഷം പ്രസിദ്ധീകരിച്ച കരട് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് പട്ടികയില്‍ നിന്ന് സംസ്ഥാനത്തെ 40 ലക്ഷം പേര്‍ പുറത്ത്. 1971 മാര്‍ച്ച് 24 നു മുമ്പ് സംസ്ഥാനത്തേക്കു കുടിയേറിയവരാണെന്നു തെളിയിക്കുവാന്‍ കഴിയാതെ വന്നതാണ് ഇവര്‍ക്ക് വിനയായത്. 1971 മാര്‍ച്ച് 25 നാണ് ബംഗ്ലാദേശ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. അനികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടി മാത്രമാണിതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും, തങ്ങളെ വേട്ടയാടാനുള്ള തന്ത്രമാണിതെന്ന് അസമിലെ വംശീയ ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പെടുന്നു. രാഷ്ട്രീയ നേട്ടങ്ങല്‍ക്കു വേണ്ടി ജനങ്ങളെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
തങ്ങളുടെ അവകാശവാദം തെളിയിക്കാന്‍ കഴിയാതെ പോയവര്‍ക്ക് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സില്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 28 വരെ വീണ്ടും അപേക്ഷ നല്‍കാവുന്നതാണ്. ഇതിനു ശേഷം ഡിസംബര്‍ 31 ന് അന്തിമ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് പ്രസിദ്ധീകരിക്കുന്നതാണെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു. അസമിലുള്ള 3.29 കോടി താമസസക്കാരാണ് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സില്‍ പേരു ചേര്‍ക്കാനായി അപേക്ഷ നല്‍കിയിരുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2010 ല്‍ തുടക്കമിട്ട പദ്ധതി ഇടയ്ക്ക് മന്ദീഭവിച്ചുവെങ്കിലും 2015 ല്‍ സുപ്രീംകോടതി നിരീക്ഷണത്തില്‍ പുനരാരംഭിക്കുകയായിരുന്നു.
പതിറ്റാണ്ടുകളായി അസമില്‍ താമസിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ഇപ്പോള്‍ ഭീതിയിലാണ്. തങ്ങളെ നാടുകടത്തുമോ എന്നാണ് അവരുടെ ആശങ്ക. രാഷ്ട്രീയ വിവാദത്തിനും ഇത് കാരണമായിട്ടുണ്ട്. ബംഗാളികളെയും, ബിഹാറികളെയും പുറത്താക്കാനുള്ള ഗുഢാലോചനയാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. എന്നാല്‍, തങ്ങള്‍ സുപ്രീംകോടതി നിര്‍ദേശം പാലിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അസം മുഖ്യമന്ത്രി സര്‍ബനാനന്ദ സോണോവാള്‍ പ്രതികരിച്ചു. പാക്കിസ്ഥാനില്‍ നിന്ന് വേര്‍പെട്ട് 1971 ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ലക്ഷക്കണക്കിനാളുകള്‍ അയല്‍ രാജ്യമായ ഇന്ത്യയിലെ അസമിലേക്ക് പലായനം ചെയ്യുകയായിരുന്നു. ബംഗ്ലാദേശിലെ പ്രശ്‌നങ്ങള്‍ ഇന്തോ - പാക് യുദ്ധത്തിലാണ് കലാശിച്ചത്. ബംഗ്ലാദേശ് സ്വതന്ത്ര രാജ്യമായെങ്കിലും ഇന്ത്യയിലത്തിയവരില്‍ നല്ലൊരു പങ്കും മടങ്ങിയില്ല. 1980 കളില്‍ അസമിലുള്ള വിദേശികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ പ്രക്ഷോഭത്തിനൊടുവില്‍ 1985 ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അസം കരാറില്‍ ഒപ്പുവച്ചത് 1971 മാര്‍ച്ച് 24 നു മുമ്പ് അസമിലെത്താത്താവരെ ഇലക്ടറല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന നിബന്ധനയോടെയാണ്. ഈ തിയതിക്കു മുമ്പ് അസമില്‍ എത്തിയെന്നു തെളിയിക്കാന്‍ രേഖകള്‍ ഇല്ലാത്തവരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്.

Other News

 • പത്തു വര്‍ഷത്തിനിടെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയത് 27.1 കോടി പേര്‍
 • ന്യൂയോര്‍ക്കില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനം ഇന്ത്യ റദ്ദാക്കി; ഇമ്രാന്‍ ഖാന്റെ തനിനിറം വെളിപ്പെട്ടുവെന്നും കുറ്റപ്പെടുത്തല്‍
 • കശ്മീരില്‍ മൂന്നു പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഡില്‍ മായാവതി അജിത് ജോഗിക്കൊപ്പം
 • ന്യൂഡല്‍ഹിയില്‍ നിന്ന് വാഷിംഗ്ടണിലേക്കു പറക്കാന്‍ വെറും 13,499 രൂപ; ബമ്പര്‍ ഓഫറുമായി ഐസ് ലാന്‍ഡിന്റെ 'വൗ' എയര്‍
 • ഇന്ത്യ - പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ ചര്‍ച്ചയ്ക്ക്
 • ഇന്ധന വില വര്‍ധന വളരെ കൂടുതല്‍; ജനങ്ങള്‍ ബുദ്ധിമുട്ടുന്നു; തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
 • പെട്രോള്‍ ഡീസല്‍ വിലക്കയറ്റത്തെക്കുറിച്ച് ബിജെപി നേതാവിനോട് സംശയമുന്നയിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
 • പെട്രോളും, ഡീസിലും 35 - 40 രൂപയ്ക്ക് വില്‍ക്കാമെന്ന് ബാബാ രാംദേവ്; ബി.ജെ.പി ക്കു വേണ്ടി പ്രചാരണം നടത്തില്ലെന്നും പ്രഖ്യാപനം
 • പൊതുവേദിയില്‍ പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു
 • ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വ കലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയനുകള്‍ തൂത്തുവാരി
 • Write A Comment

   
  Reload Image
  Add code here