Adv.A.U. Raghuraman Panicker

Adv.A.U. Raghuraman Panicker

Any

Reading

Problem

Advocate

Avanangattil Kalari

Kizhakkummuri P.O., Peringottukara

Thrissur, Ph.0487 2272054, 2272354,Mob. 98460 78235

akalari@md4.vsnl.in

Back

www.omsreevishnumaya.com

NIL

ഇപ്പോഴും കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നുപോരുന്ന അതിപുരാതനമായ ആവണങ്ങാട്ടുകളരിക്കലാണ് അഡ്വ. എ.യു. രഘുരാമപ്പണിക്കരുടെ തറവാട്. അഡ്വ. എ.ആര്‍. ഉണ്ണിക്കൃഷ്ണപ്പണിക്കരുടെയും ജയലക്ഷ്മി പണിക്കത്ത്യാരുടെയും മകനായി 1963-ലാണ് ഇദ്ദേഹം ജനിച്ചത്. വേദശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുവാദമുള്ള ബ്രാഹ്മണേതരവിഭാഗമാണ് കളരിപ്പണിക്കരും കളരിക്കുറുപ്പും. ഈ സമുദായത്തിലെ പ്രശസ്തമായ കൂട്ടുകുടുംബതറവാടാണ് ആവണങ്ങാട്ടുകളരിക്കല്‍. തൃപ്രയാര്‍ ക്ഷേത്രത്തിനടുത്ത്, പെരിങ്ങോട്ടുകര ഗ്രാമത്തിലാണ് ഈ ഭവനം സ്ഥിതിചെയ്യുന്നത്.
വിദ്യാഭ്യാസം, ആയുധപരിശീലനം എന്നിവയ്ക്കായി പഴയ നാടുവാഴികളാല്‍ ഇഷ്ടദാനമായി നല്കപ്പെട്ടതും ആവണക്കുചെടികള്‍ നിറഞ്ഞതുമായ ഭൂപ്രദേശത്ത് നിലകൊള്ളുന്നതുകൊണ്ടാണ് ഈ തറവാടിന് ആവണങ്ങാട്ടുകളരിയെന്ന പേരുലഭിച്ചതെന്ന് ഐതിഹ്യങ്ങളില്‍ കാണുന്നു. പുരാതനമായ ക്ഷേത്രങ്ങളെയും കുടുംബങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തഗ്രന്ഥമായ ഐതിഹ്യമാലയില്‍ ആവണങ്ങാട് പണിക്കരും ചാത്തന്മാരും എന്ന ഭാഗത്ത് ഈ കുടുംബത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നതുകൊണ്ടുതന്നെ ഈ തറവാടിന്റെ പൌരാണികതയും സാംസ്കാരികത്തനിമയും വ്യക്തമാകുന്നതാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കവും പാമ്പര്യവുമുള്ളതാണ് ശ്രീ ആവണങ്ങാട്ടില്‍ കളരി വിഷ്ണുമായക്ഷേത്രം. വിഷ്ണുമായ അല്ലെങ്കില്‍ ചാത്തന്‍ എന്ന സങ്കല്പത്തില്‍ ദോഷപരിഹാരത്തിനായി ഭക്തര്‍ ആരാധിക്കുന്ന ഒരു പുണ്യകേന്ദ്രം കൂടിയാണ് ഈ കുടുംബക്ഷേത്രം.
അക്ഷരകളരിയും കുടുംബക്ഷേത്രവുമാണ് ഇവിടത്തെ പ്രത്യേകത. വിഷ്ണുമായയാണ് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠ. കൂടാതെ, കളരിദൈവങ്ങള്‍, ഗുരുകാരണവര്‍, സ്വയംഭൂവായ ശിവപാര്‍വ്വതീ ചൈതന്യം എന്നിവയും ഇവിടെ കുടികൊള്ളുന്നു. ഈ തറവാട്ടിലെ കാരണവന്മാരായിരുന്ന ഉണ്ണിത്താന്‍, കേളുണ്ണി എന്നീ ഇരട്ടസഹോദരന്മാര്‍ വിഷ്ണുമായയെ ഉപാസിച്ച് പ്രത്യക്ഷപ്പെടുത്തിയതായി ഐതിഹ്യമുണ്ട്. ഇതില്‍, ഉണ്ണിത്താന്‍ കുക്ഷികല്പസമാധി ചെയ്ത സ്ഥലമാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ വടക്കുകിഴക്കേമൂലയില്‍ കാണുന്ന മണ്ഡപം. വളരെയധികം ശക്തിയും ദേവചൈതന്യവും ഈ മണ്ഡപത്തിനുള്ളതായി പറയപ്പെടുന്നു. ഇവിടെ തൊഴുതതിനുശേഷം മാത്രമേ വിഷ്ണുമായയെ വണങ്ങുവാന്‍ പാടുള്ളൂ എന്നാണ് സങ്കല്പം. തൃപ്രയാര്‍ ക്ഷേത്രവുമായി ഈ കുടുംബക്ഷേത്രത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. അതിപുരാതനവും പ്രശസ്തവുമായ ആറാട്ടുപുഴ ഉത്സവത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ ഉത്സവദിവസം എഴുന്നള്ളുമ്പോള്‍ ഈ ക്ഷേത്രത്തില്‍വന്ന് വിഷ്ണുമായയുമായി ചേര്‍ന്ന് എഴുന്നള്ളുന്നു എന്നാണ് വിശ്വാസം. ആയതിനാല്‍ ആറാട്ടുപുഴ ഉത്സവനാളില്‍ ഈ കുടുംബക്ഷേത്രത്തിലെ ചെലവുകളെല്ലാം തൃപ്രയാര്‍ ദേവസ്വമാണ് വഹിക്കുന്നത്.
മദ്ധ്യപ്രദേശില്‍നിന്ന് ബി.എ പാസ്സായശേഷം തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്നാണ് രഘുരാമപ്പണിക്കര്‍ നിയമബിരുദം നേടിയത്. കലാലയപഠനകാലത്ത് യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു ഇദ്ദേഹം. 1991-ല്‍ തൃശ്ശൂര്‍ ജില്ലാക്കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തു. അന്തരിച്ച പ്രശസ്ത അഭിഭാഷകന്‍ അഡ്വ. പദ്മനാഭനുകീഴിലാണ് രഘുരാമപ്പണിക്കര്‍ തന്റെ ഔദ്യോഗികജീവിതത്തിന് തുടക്കമിട്ടത്. സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചകാലത്ത് ഇദ്ദേഹം കേരളാ ജ്യോതിഷപരിഷത്തിന്റെ ട്രഷററുമായിരുന്നു. കേരളത്തിലെ ജ്യോതിഷപ്രസ്ഥാനങ്ങളുടെ ഏക കൂട്ടായ്മയായ ജ്യോതിഷപരിഷത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റാണ് ഇദ്ദേഹം. ഇതോടൊപ്പം, കുടുംബക്ഷേത്രത്തിന്റെ ചുമതലയും തറവാട്ടുകാരണവരായ രഘുരാമപ്പണിക്കര്‍ക്കാണ്.
തൃപ്രയാര്‍ പ്രദേശത്തെ പൊതുരംഗത്ത് സജീവമായി നില്ക്കുന്ന വ്യക്തിയാണ് രഘുരാമപ്പണിക്കര്‍. തൃപ്രയാര്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ രക്ഷാധികാരി, ലയണ്‍സ് ക്ളബ് പ്രസിഡന്റ്, സേവനസംഘടനയായ സോഫ്റ്റിന്റെ രക്ഷാധികാരി, വിധവാ അസോസിയേഷന്‍ രക്ഷാധികാരി, ശ്രീസായ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉന്നത അംഗം തുടങ്ങി ഇദ്ദേഹം പൊതുരംഗത്ത് വഹിക്കുന്ന നേതൃസ്ഥാനങ്ങള്‍ നിരവധിയാണ്.
ജ്യോതിഷപാരമ്പര്യമുള്ള തറവാടായ പാറപ്പുറത്ത് കളരിക്കല്‍ പുണ്ഡരീകാക്ഷന്റെയും അംബുജാക്ഷിയുടെയും പുത്രിയായ സുനിതാരഘുവാണ് രഘുരാമപ്പണിക്കരുടെ സഹധര്‍മ്മിണി. സഹോദരങ്ങള്‍: അഡ്വ. ഹൃഷീകേശ്, രാഹുല്‍, ശൈലജ, രമ്യ. ദേവപ്രിയ, ദേവനന്ദ, ദേവമിത്ര, ദേവസൂക്ത എന്നിവരാണ് രഘുരാമപ്പണിക്കര്‍-സുനിത ദമ്പതികളുടെ മക്കള്‍.

              
Back

  Date updated : 31/10/2010