പനീര്‍ സാലഡ്

Tue,Jul 19,2016


ചേരുവകള്‍
പനീര്‍ ക്യൂബുകള്‍ - മുക്കാല്‍ കപ്പ് , വെജിറ്റബിള്‍ സ്റ്റോക്ക് - അര കപ്പ് , കാപ്‌സിക്കം - അര കപ്പ് , കാബേജ് - കാല്‍ കപ്പ് , കാരറ്റ് - കാല്‍ കപ്പ് , സോയാസോസ് - രണ്ട് ടേബിള്‍ സ്പൂണ്‍ , വിനാഗിരി - ഒരു ടേബിള്‍ സ്പൂണ്‍ , കുരുമുളകുപൊടി - അര ടീസ്പൂണ്‍ , പഞ്ചസാര, ഉപ്പ് - പാകത്തിന് , മല്ലിയില (പൊടിയായി അരിഞ്ഞത്) - കുറച്ച് സ്പ്രിംഗ് ഒനിയന്റെ മുകള്‍ ഭാഗം പൊടിയായി അരിഞ്ഞത് - കുറച്ച്
തയാറാക്കുന്ന വിധം
വെജിറ്റബിള്‍ സ്റ്റോക്ക്, സോയാസോസ്, പഞ്ചസാര, ഉപ്പ്, കുരുമുളകുപൊടി, വിനാഗിരി എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് പനീര്‍കഷണങ്ങളും ചേര്‍ത്ത് ശ്രദ്ധയോടെ ഇളക്കുക. ചെറുതീയില്‍ 2-3 മിനിറ്റ് വച്ചശേഷം പനീര്‍ ഉടയാത്ത വിധം ഇളക്കി വാങ്ങുക. ഒരു ബൗളില്‍ പച്ചക്കറികള്‍ എല്ലാം ഇട്ട് പനീറും ചേര്‍ത്ത് സ്പ്രിംഗ് ഒനിയന്റെ മുകള്‍ഭാഗം അരിഞ്ഞതിട്ട് അലങ്കരിച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് മല്ലിയില വിതറി വിളമ്പുക.

Write A Comment

 
Reload Image
Add code here


 

  • SD will be pietre mortuare for sale kamagra only after one for from the date of and other stores.