A. Muhammed Usaf

A. Muhammed Usaf

Any

Reading

Problem

Doctor

Barkkath Manzil

Undappara, Poovachal P.O.

Trivandrum, 0472-2896704, 9446554207

Nil

Back

NIL

കേരളത്തില്‍നിന്ന് വളരെ വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പാരമ്പര്യ ആയുര്‍വ്വേദ ചികിത്സയുടെ കാവല്‍ക്കാരാണ് ഡോ. എ. മുഹമ്മദ് യൂസഫും കുടുംബവും. പാരമ്പര്യആയുര്‍വ്വേദ ചികിത്സാകുടുംബമായ തെക്കുംകര കുടുംബത്തിലെ 14-ാം തലമുറയില്‍ പ്പെട്ട വ്യക്തിയാണ് 48-കാരനായ ഡോ. എ. മുഹമ്മദ് യൂസഫ്. തെക്കുംകര കുടുംബാംഗമായ അലിയാരുകുഞ്ഞ് വൈദ്യരുടെയും നിരപ്പില്‍ കുടുംബാംഗമായ റസൂല്‍ ബീവിയുടേയും മകനാണ് ഇദ്ദേഹം.
പൂവച്ചല്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്നാണ് ഇദ്ദേഹം എസ്.എസ്.എല്‍.സി. പാസ്സായത്. പിന്നീട്, കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍നിന്ന് പ്രീഡിഗ്രിയും 76-79 കാലയളവില്‍ യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബി.എസ്സി ബോട്ടണിയും പാസ്സായി. തിരുവനന്തപുരം ആയുര്‍വ്വേദ കോളജില്‍നിന്നാണ് 87-ല്‍ ബി.എ.എം.എസ്. കരസ്ഥമാക്കിയത്.
ആയുര്‍വ്വേദവും സിദ്ധചികിത്സാരീതിയും പിന്തുടര്‍ന്നുപോരുന്ന ഇദ്ദേഹത്തിന്റെ കുടുംബം എല്ലാ രോഗങ്ങള്‍ക്കും ചികിത്സ ലഭ്യമാക്കുന്നുണ്ട്. വൈദ്യപാരമ്പര്യം കാത്തുസൂക്ഷിച്ചുപോരുന്ന ഇവര്‍ ഒരു ചികിത്സയ്ക്കും പ്രത്യേകമായ ഫീസ് ഈടാക്കാറില്ല. തങ്ങളില്‍ നിക്ഷിപ്തമായ കഴിവുകള്‍ രോഗികള്‍ക്ക് ആശ്വാസദായകമാവണം എന്നു മാത്രമാണ് ഡോ.എ. മുഹമ്മദ് യൂസഫിന്റെയും കുടുംബത്തിന്റെയും ആഗ്രഹം.
ചികിത്സയില്ലാത്ത പല രോഗങ്ങള്‍ക്കും ശാന്തി ഉറപ്പാക്കുന്ന അമൂല്യമായ ഔഷധക്കൂട്ടുകള്‍ ഇവിടെ ഉപയോഗിക്കുന്നു. പുസ്തകങ്ങളില്‍പോലും ലഭ്യമല്ലാത്ത കൂട്ടുകളാണ് രോഗികളുടെ ആവശ്യപ്രകാരം ഇവിടെ തയ്യാറാക്കുന്നത്. വാതം, പോളിയോ എന്നീ രോഗങ്ങള്‍ക്ക് പ്രത്യേക ചികിത്സാരീതി സ്വീകരിച്ചുവരുന്നു. അക്കി (ഹെര്‍പിസ് സോസ്റര്‍) എന്ന ത്വക്ക് രോഗം 7 ദിവസംകൊണ്ട് ശരീരത്തില്‍ പാടുകള്‍പോലും അവശേഷിക്കാതെ മാറ്റുന്നതിനുള്ള ചികിത്സ, ചിക്കന്‍പോക്സ് പൂര്‍ണ്ണമായും മാറുന്നതിനുള്ള ഔഷധപാനീയം, തുന്നലുകള്‍ ഇടേണ്ടിവരുന്ന മുറിവുകള്‍ക്ക് ഒരുപ്രാവശ്യത്തെ മരുന്നുകൊണ്ട് ദിവസങ്ങള്‍ക്കകം മുഴുവനായും ഭേദമാക്കുന്ന ചികിത്സ, ഓപ്പറേഷന്‍ നേരിടാതെ പൈല്‍സ് മാറ്റാനുള്ള ഔഷധം, നാഡിനോക്കി രോഗവും ചികിത്സയും നിര്‍ണ്ണയിക്കാനുള്ള അത്ഭുതസിദ്ധി എന്നിവ ഈ കുടുംബത്തിനുണ്ട്.
വിഷചികിത്സ, മര്‍മ്മചികിത്സ എന്നീ ചികിത്സാമുറകളിലും ഡോ. മുഹമ്മദ് യൂസഫിന് പ്രാവീണ്യമുണ്ട്. കുഴി നഖം, പൊള്ളല്‍, സോറിയാസിസ്സ് എന്നിവയ്ക്ക് ഫലപ്രദമായ ചികിത്സകള്‍ ഇവിടെ ലഭിക്കുന്നു.
ടോണ്‍സിലൈറ്റിസ്, നാസ്സാര്‍ശ്ശസ്, പൈല്‍സ് എന്നിവയ്ക്കുള്ള തൈലങ്ങള്‍ ഇവിടെ പ്രത്യേകം തയ്യാറാക്കുന്നു. വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള നിര്‍മ്മാ ണം പാരമ്പര്യമായി സ്വീകരിക്കാത്ത ഈ വൈദ്യകുടുംബം ആവശ്യാനുസരണം മാത്രം ഇത് ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.
മുണ്ടക്കയം, കൂട്ടിക്കല്‍ സ്വദേശിനി ഡോ. പി.എ. ഉമൈലാ ബീഗമാണ് ഇദ്ദേഹത്തിന്റെ പത്നി. 1999-ല്‍ മെഡിക്കല്‍ ഓഫീസറായി ഇവര്‍ ഔദ്യോഗികജീവിതം ആരംഭിച്ചു. ഇപ്പോള്‍ തിരുവനന്തപുരം ആനാട് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചുവരുന്നു. ഔദ്യോഗികചുമതലകള്‍ക്കിടയിലും തങ്ങളുടെ വൈദ്യപാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ഈ ഡോക്ടര്‍ ദമ്പതിമാര്‍ മറക്കാറില്ല.
മകളായ ബിസ്മി എം.യൂസഫ് നെടുമങ്ങാട് കൈരളി വിദ്യാഭവനില്‍ പ്ളസ്വണ്‍ വിദ്യാര്‍ത്ഥിനിയാണ്. മകന്‍ അസീം എം. യൂസഫ്, കൈരളി വിദ്യാഭവനില്‍ 6-ാം ക്ളാസ്സില്‍ പഠിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്നതിലുപരി നല്ല മായാജാലക്കാര്‍കൂടിയാണ് ഈ കുരുന്നുപ്രതിഭകള്‍. 2 മണിക്കൂറോളം സദസ്സില്‍ തുടര്‍ച്ചയായി മാജിക് അവതരിപ്പിക്കുന്നതില്‍ രണ്ടുപേരും പേരെടുത്തുകഴിഞ്ഞിരിക്കുന്നു. പ്രശസ്ത മജീഷ്യന്‍ വി.സി. സേനന്റെ കീഴില്‍ മാജിക് അഭ്യസിക്കുന്ന കുട്ടികള്‍ വരുംകാലങ്ങളില്‍ പ്രശസ്തരായ മജീഷ്യന്മാരായിത്തീരും എന്ന് പ്രതീക്ഷിക്കാം.
ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഓരോരോ മേഖലകളില്‍ പ്രാവീണ്യം പുലര്‍ത്തുന്ന ഒരപൂര്‍വ്വരംഗമാണ് നമുക്ക് ഡോ. എ.എം. യൂസഫിന്റെ കുടുംബത്തില്‍ കാണാന്‍ സാധിക്കുന്നത്. പാരമ്പര്യവൈദ്യം കാത്തുസൂക്ഷിക്കുന്നതില്‍ അഗ്രഗണ്യരായ ഈ കുടുംബാംഗങ്ങള്‍ നാടിനും നാട്ടാര്‍ക്കും വൈദ്യശാസ്ത്രമേഖലയ്ക്കുതന്നെയും ഒരു മുതല്‍ക്കൂട്ടാണ്.

              
Back

  Date updated :