മോസില്ല ഒരു പരമ്പരാഗത സോഫ്റ്റ്വെയര് സ്ഥാപനം അല്ല. ലോകമെമ്പാടുമുള്ള പ്രോഗ്രാമറുകള്‍, വിതരണക്കാര്‍, ടെസ്റ്റര്‍മാര്‍, വക്കിലന്മാര് എന്നിവര്‍ അടങ്ങുന്ന ഞങ്ങളുടെ ആഗോള കമ്മ്യൂണിറ്റി ഈ സ്വതന്ത്ര സോഫ്റ്റ്വയറിന്റെ എല്ലാ നിബന്ധനകളും പാലിച്ചു് ഏവര്‍ക്കും പങ്കിടുവാന്‍ സാധ്യമാകുന്ന ശ്രോതസ്സായി ഇതിനെ മുമ്പോട്ടു് കൊണ്ടുപോകുന്നു. ഏവരുടേയും ആത്മാര്‍ത്ഥമായ പരിശ്രമത്തോടെ സ്വതന്ത്ര സോഫ്റ്റ്വെയറില് പ്രയോഗങ്ങളും സാങ്കേതികവിദ്യകളും മെച്ചപ്പെടുത്തി ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഇപ്രകാരം വളരെ ലളിതവും സുരക്ഷിതവും വേഗതയും നിറഞ്ഞ പ്രയോഗങ്ങള്‍ ഉപയോഗിക്കുവാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര് വളരെ ഉത്തമമാണു് എന്നു് ഞങ്ങള്‍ വിശ്വസിക്കുന്നു.
നിരവധ അനുമോദനങ്ങള്ക്കു് അര്‍ഹതയുള്ള ഞങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്വെയര് പ്രയോഗങ്ങളും സാങ്കേതികവിദ്യകളും ജനങ്ങള്‍ക്കു് സൌജന്യമായി ഞങ്ങള്‍ വിതരണം ചെയ്യുന്നു. ഇതു് 40-ല്‍ പരം ഭാഷയില്‍ ലഭ്യമാകുന്നു.
മോസില്ലയുടെ ആസ്ഥാനം കാലിഫോര്‍ണിയിലുള്ള മൌണ്ടു്വ്യൂയില് ആണു്. പ്രാദേശിക കാര്യാലയങ്ങള്‍ ഓക്ക്ലാന്‍ഡ്, ബെയിജിങ്, കോപ്പന്‍ഹാഗന്‍, പാരിസ്, ടോക്യോ, ടോറോണ്ടോ എന്നിവിടങ്ങളിലാകുന്നു.